ഏഷ്യൻ കപ്പ് ഫൈനൽ കിക്കോഫിന് രാജ്യം നിമിഷങ്ങളെണ്ണി കാത്തിരിക്കുമ്പോൾ, ടിക്കറ്റ് ലഭിക്കാത്തവർക്ക്, ആള്കൂട്ടത്തിനൊപ്പം മത്സരം തത്സമയം വലിയ സ്‌ക്രീനിൽ കാണാവുന്ന ലൊക്കേഷനുകൾ അറിയാം.
കൾച്ചറൽ വില്ലേജ് കത്താറയിലേക്ക് പോകുന്നവർക്കായി, അൽ ഹിക്മ സ്‌ക്വയറിൽ, നാല് ഭീമൻ ഡിസ്‌പ്ലേ സ്‌ക്രീനുകൾ കാത്തിരിക്കുന്നു. കൂടാതെ, ഇവിടെ സാംസ്കാരിക പ്രകടനങ്ങൾ മുതൽ ചടുലമായ പരേഡുകളും വരെ ഏഷ്യൻ കപ്പിൻ്റെ ആവേശം ആഘോഷിക്കുന്ന വിവിധ പ്രവർത്തനങ്ങളും അരങ്ങേറും.
അതേസമയം, കൾച്ചറൽ സോണിൽ സ്ഥിതി ചെയ്യുന്ന എക്‌സ്‌പോ 2023 ദോഹയുടെ ഫാൻ സോണിൽ ആയിരക്കണക്കിന് കാഴ്ചക്കാർക്ക് വിശാലമായ ഇരിപ്പിടങ്ങൾ സഹിതം വലിയ സ്‌ക്രീനിൽ കളി കാണാൻ അവസരമുണ്ട്. ഫൈനൽ സ്‌ക്രീനിംഗിനൊപ്പം, പെയിൻ്റ്‌ബോൾ, ലേസർ ഷോകൾ തുടങ്ങിയ കാഴ്ച്ച വിനോദങ്ങളും സോൺ ഹോസ്റ്റുചെയ്യുന്നു.
ഓൾഡ് ദോഹ തുറമുഖത്ത്, ഫുട്‌ബോൾ പ്രേമികൾക്ക് ഒന്നിലധികം സ്ഥലങ്ങളിൽ മത്സരം കാണാം. കൂടാതെ മറൈൻ ഷോകൾ, ബലൂൺ പ്രകടനങ്ങൾ, ബബിൾ ഷോകൾ തുടങ്ങിയവ രാത്രി 10 വരെ അരങ്ങേറും.
ഇൻഡസ്ട്രിയൽ ഏരിയയിൽ, ആരാധകർക്ക് മൂന്ന് സ്ഥലങ്ങളിൽ മാച്ച് കാണാൻ കഴിയും – ഏഷ്യൻ സിറ്റിയിലെ ഫുട്ബോൾ ഗ്രൗണ്ട്, ബർവ ബരാഹ, അൽ ഖോറിലെ ബർവ വർക്കേഴ്‌സ് റിക്രിയേഷൻ കോംപ്ലക്‌സിലെ ആക്‌റ്റിവിറ്റീസ് സോൺ എന്നിവയിലാണ് സ്ക്രീനിംഗ്.
കൂടാതെ, നഗരത്തിലുടനീളമുള്ള മാളുകളും ഹോട്ടലുകളും ബീച്ചുകളും ഫൈനൽ സ്‌ക്രീൻ ചെയ്യും. അബു സിദ്ര മാൾ, ലഗൂണ മാൾ, മാൾ ഓഫ് ഖത്തർ, 900 പാർക്ക്, ഹോട്ടൽ പാർക്ക് ദോഹ, B12 ബീച്ച് ക്ലബ് ദോഹ എന്നിവിടങ്ങളിൽ നിന്ന് എല്ലാവർക്കും മത്സരം ആസ്വദിക്കാനാവും.
കൂടുതൽ എക്‌സ്‌ക്ലൂസീവ് അനുഭവത്തിനായി, ഫൈനൽ മത്സരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട്, ബരാഹത്ത് മഷീറബിൽ QR30 മുതൽ ആരംഭിക്കുന്ന ടിക്കറ്റുകൾ Msheireb Downtown ദോഹ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, ഏഷ്യൻ കപ്പ് 2023-ൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സമ്പന്നമായ ആചാരങ്ങളും സംസ്‌കാരങ്ങളും പ്രദർശിപ്പിക്കുന്ന ഏഷ്യൻ സിക്ക സിക്കത്ത് വാദി മഷീറബ് ആഘോഷം ശനിയാഴ്ച രാത്രി 12 വരെ തുടരും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD