Qatar

സഫറാൻ സ്ട്രീറ്റിൽ 28 ദിവസം റോഡ് അടച്ചിടുമെന്നു പ്രഖ്യാപിച്ച് പൊതുമരാമത്ത് അതോറിറ്റി

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) സഫറാൻ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് താൽക്കാലികമായി റോഡ് അടച്ചിടുന്നതായി പ്രഖ്യാപിച്ചു. അൽ ഖവാസ് സ്ട്രീറ്റിനും സ്ട്രീറ്റ് 1710-നും ഇടയിലുള്ള ഇന്റർസെക്ഷനുകൾക്കിടയിലുള്ള രണ്ട് ദിശകളിലുമായാണ് അടച്ചിടൽ.

ജൂലൈ 9 ബുധനാഴ്ച്ച മുതൽ അസ്ഫാൽറ്റ് വിരിക്കൽ, റോഡ് അടയാളങ്ങൾ സ്ഥാപിക്കൽ, അടയാളപ്പെടുത്തൽ ജോലികൾ എന്നിവയ്ക്കായി ഈ അടച്ചിടൽ ആരംഭിക്കും. 28 ദിവസത്തോളം ഈ അടച്ചിടൽ നീണ്ടുനിൽക്കും

ഡ്രൈവർമാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ അൽ മസ്രൂഅ റോഡ്, തുടർന്ന് സ്ട്രീറ്റ് 1710, അല്ലെങ്കിൽ അൽ ഖവാസ് സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്ന് അതോറിറ്റി നിർദ്ദേശിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button