സെക്രീത് സ്ട്രീറ്റിൽ താൽക്കാലികമായ അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി

സെക്രീത് സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് താൽക്കാലികമായി റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ജെറി ബു അവ്സെജ സ്ട്രീറ്റ് ഇന്റർസെക്ഷനിൽ നിന്ന് ഇസ്ഗാവ സ്ട്രീറ്റ് വരെയുള്ള ഒരു ദിശയിലാണ് അടച്ചിടൽ.
2025 മെയ് 9 വെള്ളിയാഴ്ച അർദ്ധരാത്രി 12 മുതൽ രാവിലെ 10:00 വരെ 10 മണിക്കൂർ നേരത്തേക്ക് ഈ അടച്ചിടൽ ഉണ്ടായിരിക്കും. അസ്ഫാൽറ്റ് ലെയർ ജോലികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ്.
ഈ സമയത്ത്, സെക്രീത് സ്ട്രീറ്റ് ഉപയോഗിക്കുന്ന ഡ്രൈവർമാർ ജെറി ബു അവ്സെജ സ്ട്രീറ്റിന്റെ വലത്തേക്ക് തിരിഞ്ഞ് ഇസ്ഗാവ സ്ട്രീറ്റ്, ഗരാഫത്ത് അൽ റയ്യാൻ സ്ട്രീറ്റ്, ജാസിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റ് എന്നിവ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരണം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE