WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പുതുവർഷത്തിൽ ലുസൈൽ ട്രാം ഓടിത്തുടങ്ങുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; സമയക്രമം

2022 ആദ്യദിനം മുതൽ ഖത്തറിൽ ലുസൈൽ ട്രാം പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും. 4 ലൈനുകളിലായി 25 സ്റ്റേഷനുകളുള്ള ലുസൈൽ ട്രാമിൽ, ആദ്യ ഘട്ടത്തിൽ, ഓറഞ്ച് ലൈനിന്റെ ഭാഗമായി 6 സ്റ്റേഷനുകളാണ് ജനുവരി 1 മുതൽ സർവീസ് ആരംഭിക്കുക.

നിലവിലുള്ള ദോഹ മെട്രോ ട്രാവൽ കാർഡുകൾ ഉപഭോക്താക്കൾക്ക് ലുസൈൽ ട്രാമിലും ഉപയോഗിക്കാം. ഇതിനായി അധിക ചെലവുകളില്ല. എന്നാൽ രണ്ടുതവണ പണമടയ്ക്കുന്നത് ഒഴിവാക്കാൻ ട്രാമിലെ വാലിഡേറ്റർ ഉപയോഗിച്ച് ടാപ്പ് ഇൻ & ടാപ്പ് ഔട്ട് ചെയ്യാൻ ഉപഭോക്താക്കൾ എപ്പോഴും ഓർക്കണം.

ദോഹ മെട്രോയുടെ അതേ സമയക്രമമാണ് ലുസൈൽ ട്രാമും പിന്തുടരുക. ശനി മുതൽ ബുധൻ വരെ, രാവിലെ 6 മുതൽ രാത്രി 11 വരെയും, വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും, വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 2 മുതൽ രാത്രി 11:59 വരെയുമാവും സർവീസ്. 5 മിനിറ്റ് ഇടവേളയിൽ സർവീസ് ലഭ്യമാകും.

അതേസമയം, റോഡ് ഉപയോക്താക്കളും കാൽനട യാത്രക്കാരും ട്രാമിന്റെ സഞ്ചാരവും ഇലവേറ്റഡ് സ്റ്റെപ്പുകളും ശ്രദ്ധിക്കുകയും എല്ലാ സുരക്ഷനിര്ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ, ഓറഞ്ച് ലൈനിന്റെ ഭാഗമായി 6 സ്റ്റേഷനുകളാണ് സർവീസ് ആരംഭിക്കുന്നത്: മറീന, മറീന പ്രൊമെനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, കൂടാതെ ട്രാമും ദോഹ മെട്രോ സ്റ്റേഷനും സംയോജിതമായ ലെഗ്തൈഫിയ എന്നിവയാണവ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button