WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ലുസൈലിൽ അർജന്റീന പോരാട്ടം കാണാനെത്തിയത് 28 വർഷത്തെ ലോകകപ്പിലെ തന്നെ ഏറ്റവുമധികം കാണികൾ

ഇന്നലെ നടന്ന അർജന്റീന-മെക്സിക്കോ ആവേശപ്പോരാട്ടം കാണാൻ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയത് 28 വർഷത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമധികം കാണികൾ. 88,966 പേരാണ് അർജന്റീനയുടെ ജീവൻമരണ പോരാട്ടത്തിനും വിജയത്തിനും സാക്ഷിയായത്. നേരത്തെ ഇതേ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ബ്രസീൽ-സെർബിയ മത്സരം വീക്ഷിക്കാൻ എത്തിയ 88,103 പേരുടെ റെക്കോഡും അർജന്റീന-മെക്സിക്കോ പോരാട്ടം മറികടന്നു.

സൗദിക്കെതിരായ പരാജയത്തിന്റെ നടുക്കത്തിൽ നിന്ന അർജന്റീനക്ക് ഒട്ടും ആശ്വാസം നൽകുന്നതായിരുന്നില്ല ലുസൈൽ മാച്ചിലെ ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. 63-ആം മിനിറ്റിലെ മെസിയുടെ ഗോളോടെ അർജന്റീന ആക്രമണരൂപം വീണ്ടെടുത്തു. ശ്വാസമടക്കിപിടിച്ച ലുസൈൽ സ്റ്റേഡിയം അർജന്റീനിയൻ ആവേശത്തിൽ അണപൊട്ടി.

നവംബർ 30ന് സ്റ്റേഡിയം 974ൽ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോല്പിച്ചാൽ അർജന്റീന അവസാന 16 ൽ എത്തും.

ഫിഫ ഖത്തർ ലോകകപ്പിൽ ഓരോ ദിവസവും ആരാധകരുടെ ഒഴുക്ക് വർധിക്കുന്നതായാണ് കാണുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരങ്ങൾ വരും ദിവസങ്ങളിൽ സംഭവിക്കുന്നതോടെ കാണികളുടെ എണ്ണത്തിൽ ഈ ചെറിയ രാജ്യം പുതിയ റെക്കോഡുകൾ എഴുതി ചേർക്കുമെന്നുറപ്പാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button