കാലാവസ്ഥയെ തുടർന്ന് ലുസൈൽ ബോളിവാർഡിലെ അറബ് കപ്പ് പരിപാടികൾ ഇന്ന് റദ്ദാക്കി

ലുസൈൽ സിറ്റി അറിയിപ്പ്
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ന് ലുസൈൽ ബോളിവാർഡിൽ നടത്താനിരുന്ന അറബ് കപ്പ് അനുബന്ധ പരിപാടികൾ നടക്കില്ലെന്ന് ലുസൈൽ സിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
രാജ്യത്ത് ശക്തമായ മഴയും ഇടിമിന്നലും
ഡിസംബർ 18, വ്യാഴാഴ്ച ദോഹ ഉൾപ്പെടെ ഖത്തർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ അനുഭവപ്പെട്ടു. ഇതേ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഖത്തർ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ തുടർച്ചയായ അപ്ഡേറ്റുകളിൽ, ശക്തമായ കാറ്റിനോടൊപ്പം ഇടിമിന്നലോടുകൂടിയ മഴ ഇടവേളകളോടെ തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. അൽ ഖറാറ പ്രദേശത്ത് ആലിപ്പഴം വീണതായി വകുപ്പ് സ്ഥിരീകരിച്ചതും കാലാവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്നു.
ദർബ് അൽ സായീ പരിപാടികളും റദ്ദാക്കി
ഇതിനിടെ, കാലാവസ്ഥാ സാഹചര്യങ്ങളെ തുടർന്ന് ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18, 2025 വ്യാഴാഴ്ച നടത്താനിരുന്ന ദർബ് അൽ സായീ പരിപാടികൾ റദ്ദാക്കിയതായി സംഘാടക സമിതിയും സാംസ്കാരിക മന്ത്രാലയവും അറിയിച്ചു.




