WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

“മത്സരിക്കാനായില്ലെങ്കിലും പങ്കെടുക്കും,”ഖത്തർ ലോകകപ്പിൽ മുഹമ്മദ് സലാ

മിഡിൽ ഈസ്റ്റിലും അറബ് ലോകത്തും നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഈജിപ്ത്, ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ പറഞ്ഞു.

BeIN സ്‌പോർട്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റിൽ താൻ പങ്കെടുക്കുമെന്ന് ഈജിപ്ത് ക്യാപ്റ്റൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

“2022ലെ ഫിഫ ലോകകപ്പ് ഖത്തറിൽ മത്സരിക്കാകാത്തതിനാൽ ഞാൻ സന്തോഷവാനല്ല – പക്ഷേ, ടൂർണമെന്റിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.  ഇത് ഒരു അറബ് രാജ്യത്തായിരിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്, തീർച്ചയായും അറബ് രാജ്യങ്ങൾ ഖത്തറിനെ പിന്തുണയ്ക്കും, ഈ ടൂർണമെന്റിൽ അറബ് ടീമുകൾ അവരുടെ ഏറ്റവും മികച്ചത് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

ആഫ്രിക്കൻ യോഗ്യതാ മത്സരത്തിൽ പെനാൽറ്റിയിൽ സെനഗലിനോട് പുറത്തായതോടെ ഈജിപ്തിന് 2022 ലോകകപ്പിന് യോഗ്യത നേടാനായില്ല.  ആതിഥേയരായ ഖത്തർ, നെതർലൻഡ്‌സ്, ഇക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സെനഗൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button