IndiaQatar

ദുബായിൽ പരസ്പരം കൂടിക്കാഴ്ച നടത്തി മോദിയും അമീറും

വെള്ളിയാഴ്ച ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. “ഉഭയകക്ഷി പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ചും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും ഞങ്ങൾ നല്ല സംഭാഷണം നടത്തി,” മോദി ശനിയാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, ഒക്ടോബർ 26-ന് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് ഖത്തറിലെ ഒരു കോടതി വധശിക്ഷ വിധിക്കുകയും ഇന്ത്യൻ സർക്കാർ ശിക്ഷയ്‌ക്കെതിരെ അപ്പീൽ ഫയൽ ചെയ്യുകയും ചെയ്‌ത സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ നിരീക്ഷിച്ചു.

സ്വകാര്യ കമ്പനിയായ അൽ ദഹ്‌റയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചാരവൃത്തിയിലാണ് അറസ്റ്റ് ചെയ്തത് അധികൃതരോ ന്യൂഡൽഹിയോ ഇന്ത്യൻ പൗരന്മാർക്കെതിരായ കുറ്റാരോപണം പരസ്യമാക്കിയിരുന്നില്ല.

അതേസമയം, യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ വെള്ളിയാഴ്ച നരേന്ദ്ര മോഡി നാല് സെഷനുകളെ അഭിസംബോധന ചെയ്യുകയും വിവിധ ലോക നേതാക്കളെ കാണുകയും ചില ഉഭയകക്ഷി യോഗങ്ങൾ നടത്തുകയും ചെയ്തു

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button