23-ാമത് ദോഹ ഫോറം അമീർ നാളെ ഉദ്‌ഘാടനം ചെയ്യും

ശനിയാഴ്ച ഷെറാട്ടൺ ദോഹ ഹോട്ടലിൽ “ജസ്റ്റിസ് ഇൻ ആക്ഷൻ: ബിയോണ്ട് പ്രോമിസസ് ടു പ്രോഗ്രസ്” എന്ന പ്രമേയത്തിൽ ആരംഭിക്കുന്ന 23-ാമത് ദോഹ ഫോറം 2025 അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഉദ്ഘാടനം ചെയ്യും.
രാഷ്ട്രത്തലവന്മാർ, സർക്കാർ നേതാക്കൾ, അന്താരാഷ്ട്ര സംഘടനാ മേധാവികൾ, നയതന്ത്രജ്ഞർ, ആഗോള വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ദോഹ ഫോറം എന്ത്?
2000-ൽ ആരംഭിച്ച ഒരു ആഗോള സംഭാഷണ വേദിയാണ് ദോഹ ഫോറം. പ്രധാന അന്താരാഷ്ട്ര വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി ലോക നേതാക്കൾ, ന്യതന്ത്രജ്ഞർ, ചിന്തകർ എന്നിവരെ വേദി ഒരുമിച്ച് കൊണ്ടുവരുന്നു. നയതന്ത്രം, ഭരണം, വികസനം, സമാധാനം, സുരക്ഷ, കാലാവസ്ഥ, സാങ്കേതികവിദ്യ, മാനുഷിക വിഷയങ്ങൾ തുടങ്ങിയവയെല്ലാം ദോഹ ഫോറത്തിൽ ചർച്ചയാകുന്നു. ഉന്നതതല സംഭാഷണങ്ങൾക്കായുള്ള മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒത്തുചേരലുകളിൽ ഒന്നായി ഫോറം വളർന്നു.
ദോഹ ഫോറം 2025 ഹൈലൈറ്റുകൾ – ചർച്ചയാകുന്ന പ്രധാന വിഷയങ്ങൾ:
– സമാധാനവും സുരക്ഷയും
– ആഗോള സഹകരണവും നീതിയും
– സാമ്പത്തിക, വികസന വെല്ലുവിളികൾ
– സാങ്കേതികവിദ്യയും AI ഭരണവും
– മാനുഷിക, കാലാവസ്ഥാ പ്രശ്നങ്ങൾ
150-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കാണികളെ ഫോറം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.




