Qatar

ലുസൈലിൽ ഇസ്തിസ്‌ക പ്രാർത്ഥന നടത്തി അമീർ

വ്യാഴാഴ്ച രാവിലെ ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി വിശ്വാസികളോടൊപ്പം ഇസ്തിസ്‌ക പ്രാർത്ഥന നടത്തി, മഴയ്ക്കായി അല്ലാഹുവിനോട് യാചിക്കുന്ന പ്രവാചക സുന്നത്തിന്റെ ഭാഗമാണ് ഇസ്തിസ്ഖ നിസ്കാരം.

പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ശൈഖ് ഡോ. യഹ്‌യ ബുട്ടി അൽ നുഐമി ശേഷം നടത്തിയ പ്രസംഗത്തിൽ, ദൈവത്തിലേക്ക് ആത്മാർത്ഥമായും പശ്ചാത്താപത്തോടെയും മടങ്ങാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. എല്ലാറ്റിനും മേൽ അവൻ ആധിപത്യം പുലർത്തുന്നുവെന്ന് ഉറപ്പാക്കാണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണർത്തി.

ദൈവം തന്റെ ദാസന്മാരിൽ നിന്ന് മഴ തടഞ്ഞുവയ്ക്കുന്നത് അവർ അവരുടെ അശ്രദ്ധയിൽ നിന്ന് ഉണർന്ന്, അവർ ദുർബലരാണെന്നും ദൈവം ഉദ്ദേശിച്ചതല്ലാതെ അവർക്ക് ഒരു ഉപകാരമോ ദോഷമോ ഇല്ലെന്നും ഓർമ്മിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാപമോചനത്തിനും ഭക്തിക്കും വേണ്ടിയുള്ള യാചനയുടെയും പ്രാർത്ഥനയുടെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ-താനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ-താനി എന്നിവരും ഇസ്തിസ്‌ക പ്രാർത്ഥനയിൽ പങ്കുചേർന്നു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പ്രാർത്ഥന നിർവഹിച്ചു.

Related Articles

Back to top button