Qatar

യുഎൻ പൊതുസഭ ചർച്ചയിൽ അമീർ പങ്കെടുക്കുന്നു

ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയുടെ പൊതുചർച്ചയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ന് പങ്കെടുക്കും. 

ഇന്ന് ദോഹ സമയം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ചർച്ച സെപ്റ്റംബർ 27 ശനിയാഴ്ചയും തുടർന്ന്, സെപ്റ്റംബർ 29 തിങ്കളാഴ്ച അവസാനിക്കും.

ഈ വർഷത്തെ പൊതുചർച്ച “80 വർഷം: സമാധാനത്തിനും വികസനത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ഒരുമിച്ചു മുന്നേറുക” എന്ന വിഷയത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്നത്തെ സംവാദത്തിൽ ഖത്തർ വിദേശനയത്തിന്റെ തത്വങ്ങൾ ഉയർത്തിക്കാട്ടുകയും ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  

Related Articles

Back to top button