ഉക്രെയ്‌നിന് 100 മില്യൺ ഡോളർ സഹായം നൽകാൻ നിർദ്ദേശം നൽകി ഷെയ്ഖ് തമീം
ഉക്രെയ്‌നിന് 100 മില്യൺ ഡോളർ മാനുഷിക സഹായം വാഗ്ദാനം ചെയ്യാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു.
ഖത്തർ സർവകലാശാലകളിലെ ഉക്രേനിയൻ വിദ്യാർത്ഥികൾക്ക് 2023-2024 അധ്യയന വർഷത്തിൽ 50 സ്കോളർഷിപ്പുകൾ അനുവദിക്കുന്നതിനു പുറമേ ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം, കുടിവെള്ളം, മാനുഷിക സേവനങ്ങൾ എന്നിവയ്ക്കായി ഫണ്ട് നിർദേശിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഖത്തർ ഈ സഹായം നൽകാൻ മുൻകൈയെടുത്തുവെന്ന് ഉക്രെയ്ൻ പ്രധാനമന്ത്രി എ ഡെനിസ് ഷ്മിഹാലുമായി കിയെവിൽ നടത്തിയ സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. ഉക്രേനിയൻ ധാന്യ കയറ്റുമതി സംരംഭം പിന്തുണയ്ക്കാൻ ഖത്തർ നേരത്തെ 20 മില്യൺ ഡോളർ സംഭാവന ചെയതിരുന്നു.
ഉക്രേനിയൻ സന്ദർശനത്തിൽ റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധികളുടെ രാഷ്ട്രീയവും മാനുഷികവുമായ തലങ്ങളെക്കുറിച്ച് ഉക്രേനിയൻ പ്രസിഡന്റുമായി ആഴത്തിലുള്ള ചർച്ചകൾ നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j