Qatar

സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഇന്ത്യയോട് നന്ദി പറഞ്ഞ് അമീർ, പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തി

ഖത്തർ അമീർ, ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ന് ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തി.

അമീറിനെയും സംഘത്തെയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും ഇന്ത്യൻ സന്ദർശനത്തിന് നന്ദി പറഞ്ഞു. അമീറിന് ഇന്ത്യയിൽ സുഖകരമായ താമസം നേർന്ന അദ്ദേഹം, സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിവിധ മേഖലകളിൽ അവരുടെ സഹകരണം വിപുലീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി.

ഊഷ്‌മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും അമീർ നന്ദി പറഞ്ഞു. ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഖത്തറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം വർധിപ്പിക്കുന്നതിനുമായി ഇന്ത്യ സന്ദർശിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഖത്തറും ഇന്ത്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്‌തു. പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ, പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.

രണ്ട് കരാറുകളുടെ കൈമാറ്റവും ഔദ്യോഗിക കൂടിക്കാഴ്‌ചയിൽ ഉണ്ടായി. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു ഒരു കരാർ, മറ്റൊന്ന് ഇരട്ട നികുതി ഒഴിവാക്കുന്നതും നികുതി വെട്ടിപ്പ് തടയുന്നതുമായി ബന്ധപ്പെട്ടുമായിരുന്നു.

യോഗത്തിലും എഗ്രിമെൻ്റ് എക്സ്ചേഞ്ചിലും ഇരുഭാഗത്തുനിന്നും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഖത്തറിൽ നിന്നുള്ളവരിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഊർജം, തൊഴിൽ, വാർത്താവിനിമയം, വാണിജ്യം എന്നിവയുടെ ഉത്തരവാദിത്തമുള്ള മന്ത്രിമാരും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്ന്, വിദേശകാര്യ മന്ത്രി, വാണിജ്യ-വ്യവസായ മന്ത്രി, തൊഴിൽ മന്ത്രി, പെട്രോളിയം പ്രകൃതി വാതക മന്ത്രി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button