Qatar
ജിസിസി നേതാക്കളുമായി കൂടിയാലോചന യോഗം നടത്തി അമീർ

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ നേതാക്കളുമായും പ്രതിനിധി സംഘത്തലവന്മാരുമായും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി കൂടിയാലോചനാ യോഗം നടത്തുന്നു.
ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും യോഗത്തിൽ പങ്കെടുത്തു.