അമീർ കപ്പ് ഫൈനൽ ഇന്ന്: സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ
ഇന്ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന 2024 അമീർ കപ്പ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന ആരാധകർക്ക് ആഭ്യന്തര മന്ത്രാലയം നിരവധി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.
സുരക്ഷ കൂടുതൽ വർധിപ്പിക്കുന്നതിന്, സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്ന വസ്തുക്കളുടെ ഒരു ലിസ്റ്റ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു.
1.5*2 മീറ്ററിൽ കൂടുതൽ വലിപ്പമുള്ള പതാകകളും ബാനറുകളും, സ്ഫോടക വസ്തുക്കളോ കത്തുന്നതോ ആയ വസ്തുക്കൾ, ലൈറ്ററുകൾ, ഗ്ലാസ് ബോട്ടിലുകൾ, കണ്ടെയ്നറുകൾ, സെൽഫി സ്റ്റിക്കുകൾ, മാസ്കുകൾ, ഹെൽമെറ്റുകൾ, ഡ്രോണുകൾ, വളർത്തുമൃഗങ്ങൾ, ലേസർ പോയിൻ്ററുകൾ എന്നിവ നിരോധിത ഇനങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ, പരിപാടിയുടെ സുരക്ഷയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, വേദിയിലെ ഉദ്യോഗസ്ഥർക്ക് പട്ടികയിൽ പരാമർശിക്കാത്ത ഇനങ്ങളുടെ പ്രവേശനം നിരോധിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5