Qatar

ശൈത്യകാലത്തിന്റെ വരവ്; “അൽ ഗഫ്ർ”ന് ഇന്ന് ആദ്യരാത്രി

അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ് സൂചിപ്പിക്കുന്നു അൽ ഗഫ്ർ നക്ഷത്രത്തിന്റെ ആദ്യ ദിവസത്തെ ഇന്ന് അടയാളപ്പെടുത്തുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു.

അൽ ഗഫ്ർ നക്ഷത്രം – സിറിയസ് നക്ഷത്രങ്ങളിൽ ആദ്യത്തേതും, ശരത്കാല രാശികളിൽ ആറാമത്തേതും, അൽ വാസ്മിന്റെ മൂന്നാമത്തെ നക്ഷത്രവുമാണ്. ഇത് 13 ദിവസം നീണ്ടുനിൽക്കും. ഈ സമയത്ത് കടൽ ക്ഷോഭമുണ്ടാകാറുണ്ട്. ഇത് ആസന്നമായ ശൈത്യകാലത്തെ സൂചിപ്പിക്കുന്നതാണ്.

ശീതകാലത്തിന്റെ മറ്റ് പ്രത്യേകതകളും നിരീക്ഷിക്കാവുന്നതാണ്. അതായത് താപനിലയിലെ ക്രമാനുഗതമായ ഇടിവ്, പകൽ സമയവും തണുപ്പ് കുറഞ്ഞ രാത്രിയും, മഴമേഘങ്ങൾ രൂപപ്പെടുക തുടങ്ങിയ പ്രത്യേകതകളും കാണപ്പെടും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button