തിങ്ങിനിറഞ്ഞ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഖത്തർ കപ്പ് ഫൈനലിൽ അൽ സദ്ദിനെ 2-0ന് തോൽപ്പിച്ച് അൽ ദുഹൈൽ ടൂർണമെന്റ് കിരീടം തിരിച്ചുപിടിച്ചു.
ഹെർണാൻ ക്രെസ്‌പോ പരിശീലകൻ ആയ റെഡ് നൈറ്റ്‌സ് അഥവാ അൽ ദുഹൈൽ, ജുവാൻ മാനുവൽ ലില്ലോയുടെ അൽ സദ്ദിനെതിരെ വ്യക്തമായും ആധിപത്യം പുലർത്തി. 2020, 2021 എഡിഷനുകളിലെ ഫൈനലുകളിൽ അൽ സദ്ദിനെതിരായ പരാജയത്തിന് അൽ ദുഹൈൽ മധുരപ്രതികാരം തീർത്തു. 2018 ന് ശേഷം ആദ്യമായി ടൂർണമെന്റ് വിജയിക്കുന്ന അൽ ദുഹൈൽ രണ്ടാം പകുതിയിലാണ് 2 ഗോളുകളും നേടിയത്.
48-ാം മിനിറ്റിൽ കെനിയൻ സ്‌ട്രൈക്കർ മൈക്കൽ ഒലുംഗ ടീമിനെ മുന്നിലെത്തിച്ചപ്പോൾ ആറ് മിനിറ്റിനുശേഷം ടുണീഷ്യൻ മിഡ്‌ഫീൽഡർ ഫെർജാനി സാസി വിജയം ഉറപ്പിച്ചു.
ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനി ട്രോഫി അൽ ദുഹൈൽ ക്യാപ്റ്റൻ അൽ മോയീസ് അലിക്ക് കൈമാറുകയും ഇരു ടീമുകളിലെയും കളിക്കാരെയും ഉദ്യോഗസ്ഥരെയും ആദരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ഊറിദൂ കപ്പ് നേടിയ അൽ ദുഹൈലിനെ, ക്യുഎൻബി സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) സ്റ്റാൻഡിംഗിൽ മുന്നിട്ടുനിൽക്കുകയും തിങ്കളാഴ്ച അൽ സൈലിയക്കെതിരെ അമീർ കപ്പ് ക്വാർട്ടർ ഫൈനൽ കളിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഈ സീസണിൽ ക്വാഡ്രപ്പിൾ നേട്ടത്തിലേക്ക് നിലനിർത്താൻ ഈ വിജയം സഹായിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp