Qatar
അൽ വകറ പബ്ലിക്ക് പാർക്ക് മന്ത്രാലയം അടച്ചുപൂട്ടി
ദോഹ: അൽ വകറയിലെ പബ്ലിക്ക് പാർക്ക് താത്കാലികമായി അടച്ചുപൂട്ടിയതായി മുൻസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വികസനപ്രവർത്തനങ്ങൾക്കും റീഹാബിലിറ്റേഷൻ അറ്റകുറ്റപ്പണികൾക്കായുമാണ് പാർക്ക് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 15 മുതലാണ് പാർക്ക് അടച്ചുപൂട്ടിയത്. രാജ്യത്തിന്റെ പൊതുവായ നഗര വികസന മികവുമായി ഒത്തുപോകുന്ന വിധത്തിൽ, ജനങ്ങളുടെ ആവശ്യങ്ങൾ കൂടി നിറവേറ്റാനാണ് അൽ വകറ പാർക്ക് വികസനം എന്നും മന്ത്രാലയം വിശദീകരിച്ചു.
https://twitter.com/albaladiya/status/1429835691043786762?s=19