അൽ വക്ര മുനിസിപ്പാലിറ്റിയിൽ, ഭക്ഷ്യ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, അൽ വുകൈർ പ്രദേശത്തെ പലചരക്ക് കടകളും ഉണക്കമീൻ വിൽപ്പന ശാലകളുമാണ് നടപടി നേരിട്ടത്.
വൃത്തിഹീനമായ അവസ്ഥയിൽ സൂക്ഷിച്ച് പാക്ക് ചെയ്ത ഉണക്കമീനുകളും കാലാവധി കഴിഞ്ഞ വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. കൂടാതെ, മന്ത്രാലയത്തിന്റെ പൊതു ശുചീകരണ വകുപ്പിന്റെ സഹകരണത്തോടെ ഒരു ടൺ ഭാരമുള്ള ചീഞ്ഞ മത്സ്യവും നശിപ്പിച്ചു.
അനുമതിയില്ലാതെ പ്രവർത്തിച്ച ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരെ മറ്റു നിയമ നടപടികളും സ്വീകരിച്ചു.