പ്രശ്‌നങ്ങളും പരാതികളും പരിഹരിച്ചു; അൽ വാഹ മോട്ടോഴ്‌സ് – ജെറ്റൂർ ഷോറൂം വീണ്ടും തുറന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

പ്രധാനപ്പെട്ട നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയതിനെത്തുടർന്ന് അൽ വാഹ മോട്ടോഴ്‌സ് – ജെറ്റൂർ ഷോറൂം വീണ്ടും തുറക്കാൻ അനുവദിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പ്രഖ്യാപിച്ചു.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കമ്പനി ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചു:
– 1 ദശലക്ഷം റിയാലിന്റെ അർജന്റ് സ്പെയർ പാർട്‌സ് വിതരണം ചെയ്തു
– ഉപഭോക്താക്കളുടെ എല്ലാ പരാതികളും പരിഹരിച്ചു
– 324,000 റിയാലിന്റെ പിഴ അടച്ചു
– ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി മറ്റൊരു സർവീസ് സെന്റർ തുറക്കുമെന്ന് വാഗ്ദാനം ചെയ്തു
സർവീസിലെ കാലതാമസം, സ്പെയർ പാർട്‌സ് നൽകാത്തത് തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ കാരണം ഷോറൂം നേരത്തെ താൽക്കാലികമായി അടച്ചിരുന്നു. പരിശോധനകളിൽ 300-ലധികം ഉപഭോക്തൃ പരാതികളും 45 ആവർത്തിച്ചുള്ള ലംഘനങ്ങളും കണ്ടെത്തിയിരുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t