Qatar
ഖത്തറിൽ ‘അൽ തുറയ നക്ഷത്രരാവുകൾ’ക്ക് ആരംഭം. തീവ്രതാപത്തിന്റെ 13 ദിനങ്ങൾ.
ദോഹ: ഖത്തറിൽ കഠിനമായ ചൂടിന്റെ 13 രാത്രികൾ അടങ്ങുന്ന ‘അൽ തുറയ നക്ഷത്രരാവുകൾ’ക്ക് തുടക്കം കുറിച്ചതായി കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി മുതലാണ് അൽ തുറയ്യ ആരംഭിച്ചത്. സാങ്കേതികമായി ഖത്തറിൽ ഇന്നോടെയാണ് വേനൽക്കാലവും തുടങ്ങിയത്.
13 രാത്രികൾ നീണ്ടുനിൽക്കുന്ന ‘അൽ തുറയ’ ഖത്തറിൽ ഏറ്റവും തീവ്രമായ ചൂടനുഭവപ്പെടുന്ന ദിവസങ്ങളാണ്. ശക്തിയായ വടക്കുപടിഞ്ഞാറൻ കാറ്റും ഈ ദിവസങ്ങളിലെ പ്രത്യേകതയാണ്. 30 മൈൽ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റും ഉയർന്ന തിരമാല സാധ്യതയും സൂര്യതാപ ഭീഷണിയും നില നിൽക്കുന്നതായും പുറത്തിറങ്ങുന്നവരും കടലിൽ പോകുന്നവരും അതീവജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.