Qatar
കന്നുകാലികൾ മരിക്കുന്ന കൊടുംതണുപ്പ്; അൽ ദാബിഹ് നക്ഷത്രം ഇന്ന് ഖത്തറിലുദിക്കും
ഇന്ന് രാത്രി, ഫെബ്രുവരി 9, ഖത്തറിൽ മകരം രാശിയിൽ പെടുന്ന ബൈനറി നക്ഷത്രമായ സാദ് അൽ ദബിഹ് നക്ഷത്രത്തിൻ്റെ (ബീറ്റ കാപ്രിക്കോണി) ആദ്യ രാത്രിയെ അടയാളപ്പെടുത്തുമെന്ന് കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഇത് മൊത്തം 13 ദിവസം നീണ്ടുനിൽക്കും.
സാദ് അൽ ദാബിഹ് നക്ഷത്രത്തിൻ്റെ കാലഘട്ടത്തിൽ, തണുത്ത കാറ്റ് വീശുന്നു. ഇടയ്ക്കിടെ, താപനിലയിൽ ആപേക്ഷികമായ വർദ്ധനവ് ഉണ്ടാകും, ചിലപ്പോൾ കാലാവസ്ഥ ചൂടുപിടിക്കും,
“ദാബിഹ്” എന്ന പദം പഴയ കാലത്ത് കന്നുകാലികളുടെ മരണത്തിന് കാരണമാകുന്ന കൊടും തണുപ്പ് കൊണ്ടുവരുന്ന നക്ഷത്രം എന്നറിയപ്പെട്ടിരുന്നതിനാലാണ് നക്ഷത്രത്തിന് ഈ പേര് നൽകിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD