Qatar
ഹയ്യ കാർഡുള്ളവരെ സ്വാഗതം ചെയ്ത് യുഎഇയും
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യുഎഇ പ്രഖ്യാപിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
വിസ അപേക്ഷകൾ നവംബർ 1, 2022 മുതൽ സ്വീകരിക്കും.
100 ദിർഹം വിലയുള്ള വിസ, ഇഷ്യൂ ചെയ്ത തീയതി മുതൽ 90 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.
യുഎഇയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിലുള്ള നിയമങ്ങൾ പ്രകാരം എമിറേറ്റ്സിൽ വരാം.
നേരത്തെ, ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഹയ്യ കാർഡുള്ള ആളുകൾക്ക് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കാൻ സൗദി അറേബ്യ അവസരം പ്രഖ്യാപിച്ചിരുന്നു. വിസ അനുവദിക്കപ്പെടുന്നവർക്ക് സൗദി അറേബ്യയിൽ 60 ദിവസം വരെ തങ്ങാമെന്നാണ് വാഗ്ദാനം.