QatarUncategorized

അഫ്‌ഗാൻ: ഖത്തർ വഴി സമവായ ചർച്ചകൾ; അക്രമം അവസാനിപ്പിക്കാൻ അധികാര പങ്കാളിത്തം!

ദോഹ: അഫ്ഗാനിസ്ഥാനിലെ സുപ്രധാന മേഖലയായ ഗാസ്‌നി താലിബാന്‍ കീഴടക്കിയതോടെ, താലിബാനുമായി അധികാരം പങ്കുവെക്കുക എന്ന സമവായത്തിലേക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ നിർബന്ധിതമാകുന്നതായി സൂചന. മേഖലയിലെ സമാധാന പുനഃസ്ഥാപനത്തിനായി മുൻകൈ എടുക്കുന്ന ഖത്തറുമായി ചേർന്ന്, അഫ്‌ഗാൻ സർക്കാർ താലിബാനുമായി സംഭാഷണം നടത്തിയതായാണ് റിപ്പോർട്ട്.

അക്രമം അവസാനിപ്പിക്കാനായി, താലിബാനുമായി അധികാര വിഭജനത്തിന് അഫ്‌ഗാൻ സർക്കാർ തയ്യാറാണെന്ന്, മധ്യസ്ഥത വഹിക്കുന്ന ഖത്തറിനോടും പ്രതിനിധികൾ അറിയിച്ചതായി അന്തർദേശീയ ന്യൂസ് ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

അഫ്‌ഗാനിലെ സുപ്രധാനമായ പത്തോളം പ്രവിശ്യകൾ നിലവിൽ താലിബാന്റെ കീഴിലാണ്. തലസ്ഥാനമായ കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാത്രം ദൂരപരിധിയിലുള്ള ഗാസ്നി കൂടി കീഴടക്കിയതോടെ സ്ഥിതിഗതികൾ അഫ്‌ഗാൻ സർക്കാരിന്റെ കൈവിട്ടു പോവുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. വിഷയത്തിൽ, വിവിധ ലോക രാജ്യങ്ങൾ പങ്കാളികളാവുന്ന സമാധാന ചർച്ചകൾക്ക് വേദിയാവുകയാണ് ദോഹ. 

.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button