WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പൊള്ളുന്ന ചൂടിൽ പണിയെടുപ്പിച്ചു. ജൂലൈയിൽ പിടി വീണത് 106 കമ്പനികൾക്ക്.

വേനൽകാലത്ത് ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിലെ ജോലികൾ നിരോധിച്ച നിയമം ലംഘിച്ച കമ്പനികൾക്കെതിരെ നടപടി. ജൂലൈ 1 മുതൽ 31 വരെയുള്ള കാലയളവിൽ 106 കമ്പനി വർക്ക് സൈറ്റുകൾക്കെതിരെയാണ് തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുള്ളത്. മൂന്ന് ദിവസം ഈ സൈറ്റുകൾ അടച്ചിടും. ജൂണ് മാസത്തിൽ 232 കമ്പനികൾ ആയിരുന്നു പ്രസ്തുത കുറ്റത്തിൽ സമാന ശിക്ഷാനടപടികൾ നേരിട്ടത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കണ്സ്ട്രക്ഷൻ, ഗാർഡനിംഗ് അനുബന്ധ കമ്പനികളാണ് നടപടി നേരിട്ടവയിൽ ഭൂരിഭാഗവും. ജൂണ് 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള വേനൽക്കാലത്ത് പകൽ 10 മുതൽ 3:30 വരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന് എതിരായ മന്ത്രിസഭ പ്രമേയം 17 ആണ് ഈ കമ്പനികൾ ലംഘിച്ചത്. കഠിന താപത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതാണ് പ്രസ്തുത നിയമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button