ആഴ്ചകൾക്കിടെ മൂന്നാമതും പുകയില പിടിച്ചെടുത്ത് കസ്റ്റംസ്
ദോഹ: നിരോധിത ച്യൂയിങ് പുകയില ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വിഭാഗം തകർത്തു.
തേങ്ങയും ചെറുനാരങ്ങയും അടങ്ങിയ ചരക്കുനീക്കങ്ങൾക്കിടയിൽ ഒളിപ്പിച്ച 25.2396 കിലോഗ്രാം ഭാരമുള്ള നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തത്. ഡിറ്റക്ഷൻ ഉപകരണങ്ങളിലൂടെ സ്‌കാൻ ചെയ്‌തപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്നാണ് സൂക്ഷ്മ പരിശോധന നടത്തിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഇത് മൂന്നാമത്തെ നിരോധിത പുകയില പിടിച്ചെടുക്കലാണ്. ഹമദ് തുറമുഖ ഉദ്യോഗസ്ഥർ 2022 നവംബർ 7 ന് 2,962 കിലോഗ്രാം നിരോധിത പുകയിലയും വെറ്റിലയും പിടിച്ചെടുത്തു, 2022 ഒക്ടോബർ 27 ന് ഇതേ തുറമുഖത്ത് നിന്ന് 7,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള നിരോധിത പുകയിലയുടെ മറ്റൊരു വൻ ശേഖരവും പിടികൂടി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw