WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഖത്തർ ലോകകപ്പിലേക്ക് നടന്ന് യാത്രയാരംഭിച്ച സ്‌പെയിൻ സ്വദേശിയെ കാണാതായി

ദോഹ: നവംബർ 20 ന് നടക്കുന്ന ഫിഫ ലോകകപ്പ് 2022 ഉദ്ഘാടന ചടങ്ങിന് ഖത്തറിലെത്താനായി ഈ വർഷം ജനുവരിയിൽ മാഡ്രിഡിൽ നിന്ന് നടന്ന് ദോഹയിലേക്ക് യാത്രയാരംഭിച്ച സ്പാനിഷ് പൗരൻ സാന്റിയാഗോ സാഞ്ചസ് കോഗെഡോറിനെ കാണാതായി.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 2 മുതൽ കൊഗെഡോറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇൻസ്റ്റാഗ്രാമിലെ ആയിരക്കണക്കിന് ഫോളോവേഴ്‌സും അദ്ദേഹത്തിൽ നിന്നുള്ള അപ്‌ഡേറ്റുകൾ അറിഞ്ഞിട്ടില്ല.

ഒക്ടോബർ 1 ന്, വടക്കൻ ഇറാഖിലെ ഗ്രാമത്തിൽ നിന്നുള്ള തന്റെ അവസാന പോസ്റ്റിൽ, കുട്ടികളുമായി ഫുട്ബോൾ കളിച്ചതിന്റെയും ഒരു കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കപ്പെട്ടതിന്റെയും ചിത്രങ്ങളാണ് അദ്ദേഹം അവസാനമായി പങ്കിട്ടത്.

റിപ്പോർട്ടുകൾ പ്രകാരം, ഇറാനുമായുള്ള ഇറാഖി കുർദിസ്ഥാൻ അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. അത് തന്നെയാണ് കാണാതായ സ്ഥലമെന്ന് അനുമാനിക്കപ്പെടുന്നു.

എല്ലാ ദിവസവും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പുമായി തന്റെ ലൊക്കേഷൻ പങ്കിടുമായിരുന്ന അദ്ദേഹം അവസാനമായി പങ്കിട്ട സന്ദേശം ഒക്ടോബർ 2 ന് സ്പെയിൻ സമയം 12:30 നായിരുന്നുവെന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളും കുടുംബത്തിന്റെ വക്താവും മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി 8 നാണ്, അൽകാല ഡി ഹെനാറസിൽ നിന്ന് ഖത്തറിലേക്ക് കാൽനടയായി കോഗെഡോർ തന്റെ യാത്ര ആരംഭിക്കുന്നത്. ഒപ്പം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും പതിവ് അപ്‌ഡേറ്റുകൾ പങ്കിട്ടു.

മുൻ പാരാട്രൂപ്പറുമായ കോഗെഡോറിനെ കണ്ടെത്താൻ ഇറാനിലെ സ്പെയിൻ എംബസി രാജ്യത്തെ അധികാരികളുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button