
ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ ഖത്തറിന്റെ ആദ്യ പതിപ്പിന്റെ തീയതി നാഷണൽ ടൂറിസം ഇന്ന് പ്രഖ്യാപിച്ചു. ജിംസ് ഖത്തർ 2023 ഒക്ടോബർ 5 മുതൽ 14 വരെ ദോഹയിൽ നടക്കുമെന്ന് ഖത്തർ ടൂറിസം അതോറിറ്റി അറിയിച്ചു.
അത്യാധുനികമായ, ഇത്തരത്തിലുള്ള ആദ്യത്തെ മോട്ടോറിങ് ഫെസ്റ്റിവൽ, ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും പ്രഗത്ഭ ഡ്രൈവർമാരെ ഒരുമിച്ച് കൊണ്ടുവരുമെന്നും പുതുതലമുറയെ പ്രചോദിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
“ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023 ന്റെ അതേ വേദിയിൽ കാർ പ്രേമികൾക്ക് അവിസ്മരണീയവും മികച്ചതുമായ ഓട്ടോമോട്ടീവ് അനുഭവങ്ങളുള്ള കേന്ദ്രമായിരിക്കും GIMS ഖത്തർ,” റിപ്പോർട്ട് പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi