QatarUncategorized
കളഞ്ഞു കിട്ടിയ വാലറ്റ് തിരികെയേൽപ്പിച്ച ശുചീകരണ തൊഴിലാളിയെ ആദരിച്ച് മന്ത്രി
ജോലിയിൽ ഏർപ്പെട്ടിരിക്കെ കളഞ്ഞു കിട്ടിയ പണവും ബാങ്ക് കാർഡുകളും അടങ്ങിയ വാലറ്റ് ഉടമയെ തിരികെ കണ്ടെത്തി നൽകിയ ശുചീകരണ തൊഴിലാളിയെ നഗരസഭാ മന്ത്രി ആദരിച്ചു. തിങ്കളാഴ്ച, ശുചീകരണ തൊഴിലാളിയായ മുഹമ്മദ് അല്ലാം കബാരിയെയാണ് മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ് ആദരിച്ചത്.
അദ്ദേഹത്തിന്റെ സത്യസന്ധതയെ പരിഗണിച്ചാണ് അല്ലം കബാരിയെ നേരിട്ട് ആദരിച്ചതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/GJ6QOQG9mLGFPu4HFaJnCe