ഖത്തരി കറൻസി കൊണ്ട് മൂക്ക് തുടയ്ക്കൽ; രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഖത്തർ സ്റ്റേറ്റിന്റെ കറൻസിയെ അവഹേളിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. വീഡിയോ ചിത്രീകരിച്ച ആളെയും അറസ്റ്റ് ചെയ്ത് അധികാരികൾക്ക് റഫർ ചെയ്തതായും മന്ത്രാലയം പറഞ്ഞു.
വ്യക്തി അനാദരവോടെയും നോട്ടുകളെ അവഹേളിച്ചും കറൻസി കൈകാര്യം ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിച്ചിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ഒരാൾ ഖത്തർ റിയാൽ ഉപയോഗിച്ച് മൂക്ക് തുടയ്ക്കുക, ഷൂ പോളിഷ് ചെയ്യുക തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെടുന്നതായി കാണാം.
ട്വിറ്ററിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പലരും പ്രകോപനപരമെന്ന് വിശേഷിപ്പിച്ച വീഡിയോയ്‌ക്കൊപ്പം “ടേക്ക് ദ റിസ്ക്” എന്നായിരുന്നു അടിക്കുറിപ്പ്. വിഡിയോയിലെ ആൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് ട്വിറ്ററിൽ പ്രതികരിച്ചത്.