Qatar

സമൂഹത്തിന് ഗുണമുള്ള സൽസ്വഭാവമുള്ളവരാണോ; ‘അഖ്‌ലഖുന’യ്ക്ക് അപേക്ഷിക്കാം

ദോഹ: ശക്തമായ മൂല്യങ്ങളും സ്വഭാവവും ധാർമ്മികതയും ഉൾക്കൊള്ളുന്ന, സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തിത്വ ഗുണങ്ങളുടെയും പദ്ധതികളുടെയും ഉടമയാണോ നിങ്ങൾ. ഇങ്ങനെയുള്ള യുവാക്കൾക്കും കുട്ടികൾക്കുമായി ഖത്തർ ഫൗണ്ടേഷൻ പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തുന്നു. അഖ്‌ലഖുന അവാർഡ്, അഖ്‌ലഖുന ജൂനിയർ അവാർഡ് എന്നിവയാണ് വ്യത്യസ്തമായ ലക്ഷ്യവുമായി ജനങ്ങളെ തേടിയെടുത്തുന്നത്.

2017-ലാണ് പ്രവാചകൻ മുഹമ്മദ് (സ) യിൽ നിന്ന് ധാർമിക പ്രചോദനം ഉൾക്കൊണ്ട്‌, സമൂഹത്തെ മെച്ചപ്പെടുത്താൻ സ്വയം പ്രതിജ്ഞാബദ്ധരായ യുവാക്കളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അഖ്‌ലഖുന അവാർഡ് സ്ഥാപിതമാവുന്നത്.

അഖ്‌ലഖുന അവാർഡിന്റെ ഏറ്റവും പുതിയ പതിപ്പിനായുള്ള അപേക്ഷകൾ 2023 മാർച്ച് 4 വരെ തുറന്നിരിക്കും.


അഖ്‌ലഖുന അവാർഡിനുള്ള സമർപ്പണങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി, മുൻ അവാർഡ് ജേതാക്കളും ഫൈനലിസ്റ്റുകളും ഉൾപ്പെടുന്ന വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ശിൽപശാലകൾ – ഖത്തറിലെ സ്കൂളുകളിലും സർവ്വകലാശാലകളിലും നടക്കും. ഈ സംരംഭത്തെക്കുറിച്ച് അവബോധം വളർത്തുകയും യുവാക്കളെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും മാർഗദർശനം നൽകുകയും ചെയ്യും.

അഖ്‌ലഖുന ജൂനിയർ അവാർഡിനെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനും അതിന്റെ ധാർമ്മികതയെയും അത് പ്രോത്സാഹിപ്പിക്കുന്ന മൂല്യങ്ങളെയും ഉൾക്കൊള്ളാൻ ഓറിയന്റേഷൻ സെഷനുകളും നടത്തും.

2022-23 അവാർഡ് ജേതാക്കളെ അടുത്ത വർഷത്തെ അഖ്‌ലഖുന ദിനത്തിൽ അംഗീകരിക്കും. ഈ ആഘോഷം അവരുടെ പ്രോജക്‌റ്റുകൾ മുന്നോട്ട് കൊണ്ടുപോകാൻ നെറ്റ്‌വർക്കിംഗ് അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.

അഖ്‌ലഖുന അവാർഡിന് 15-24 വയസ് പ്രായമുള്ള ഏതൊരു ഖത്തറി പൗരനും താമസക്കാരനും അപേക്ഷിക്കാം. അവരുടെ വ്യക്തിഗത അല്ലെങ്കിൽ ടീം പ്രോജക്‌ട് മാതൃകാപരമായ ധാർമ്മിക സ്വഭാവം ഉൾക്കൊള്ളുന്നതാവണം. മൂന്ന് അന്തിമ പട്ടികയിൽ നിന്ന് പൊതുജനങ്ങൾ വോട്ട് ചെയ്ത് വിജയിയെ തിരഞ്ഞെടുക്കും. കൂടാതെ ഒരു വിദഗ്ദ്ധ സമിതി വിലയിരുത്തുകയും ചെയ്യും.

അഖ്‌ലാഖുന ജൂനിയർ അപേക്ഷകർക്ക് 7-14 വയസ്സ് പ്രായമുണ്ടായിരിക്കണം, കൂടാതെ ധാർമ്മിക മൂല്യങ്ങളോടും നല്ല പെരുമാറ്റത്തോടുമുള്ള അവരുടെ പ്രതിബദ്ധത, മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റം, സ്കൂൾ പ്രവർത്തനങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം എന്നിവ പ്രകടിപ്പിക്കുകയും വേണം.

അഖ്‌ലഖുന, അഖ്‌ലഖുന ജൂനിയർ അവാർഡുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, 2023 മാർച്ച് 4 വരെ അപേക്ഷകൾ സമർപ്പിക്കാനും www.akhlaquna.qa സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button