ഖത്തറിന്റെ തെക്ക് ഭാഗത്ത് സ്ഫോടന സമാന ശബ്ദം; വിശദീകരണം

ഖത്തറിന്റെ തെക്ക് ഭാഗത്ത് നിന്ന് ഘോരമായ ശബ്ദം കേട്ടത് നടുക്കമുണ്ടാക്കി. എന്നാൽ ഖത്തർ അമീരി എയർഫോഴ്സ് രാജ്യത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ നടത്തിയ തുടർച്ചയായ അഭ്യാസത്തിന്റെ ഫലമാണ് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ശക്തമായ ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടതെന്ന് പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
അൽ വക്ര, അൽ വുകൈർ, ദോഹയുടെ തെക്കൻ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന നിരവധി നിവാസികൾ സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടു.
ഡ്രൈവ് ചെയ്യുന്നതിനിടെ തന്റെ കാറിൽ എന്തോ തട്ടിയതായി തോന്നിയതായി അൽ വുകെയർ നിവാസികൾ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
തന്റെ വീടിനോട് ചേർന്നുള്ള ആകാശത്ത് നിന്ന് വലിയ എന്തോ ഒന്ന് വീണതായി താൻ കരുതിയിരുന്നതായും മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.
“ഞങ്ങളുടെ വീട് കുലുങ്ങുന്നതായി എനിക്ക് തോന്നി, ചില ജനാലകൾ തുറന്നിരുന്നു,” ഒരു സ്ത്രീ ട്വീറ്റ് ചെയ്തു.
നേരത്തെയും അമീരി ഫോഴ്സ് പരിശീലനം ഉണ്ടായിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് ഇല്ലാത്ത ശബ്ദം പതിവുള്ളതല്ല.