Qatar

ഓഗസ്റ്റ് 21 മുതൽ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താം; റാപ്പിഡ് ആന്റിജൻ കിറ്റുകൾ നൽകി

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും (എംഒപിഎച്ച്) പ്രാഥമികാരോഗ്യ കോർപ്പറേഷന്റെയും (പിഎച്ച്സിസി) ഏകോപനത്തോടെ, വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി സ്‌കൂളുകൾക്ക് കോവിഡ്-19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ നൽകി.

ഇന്ന് മുതൽ സ്‌കൂളുകൾ തുറക്കുന്നത് വരെ സ്‌കൂളിൽ നിന്ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ശേഖരിക്കണമെന്ന് രക്ഷിതാക്കൾക്ക് സന്ദേശം അയക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആരോഗ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ മാരാഗി പറഞ്ഞു. 

അതേസമയം, സ്വകാര്യ സ്‌കൂളുകൾക്കും ടെസ്റ്റ് കിറ്റുകൾ നൽകുമോയെന്ന് അദ്ദേഹം വിശദീകരിച്ചില്ല.

അധ്യാപകർക്കായി ഈ ആഴ്‌ച തുറന്ന സ്‌കൂളുകൾ 2022-23 അധ്യയന വർഷത്തേക്ക് ഓഗസ്റ്റ് 21 ഞായറാഴ്ച മുതൽ വിദ്യാർത്ഥികളെ സ്വീകരിക്കും.

“എല്ലാ വിദ്യാർത്ഥികളും വീട്ടിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്.  പരിശോധന നെഗറ്റീവ് ആണെങ്കിൽ, നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കൾ പ്രതിജ്ഞയിൽ ഒപ്പിടുണം,” അൽ മറാഗി പറഞ്ഞു.  ഇന്നലെ അൽ കാസ് ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികൾ സ്‌കൂളിലെത്തുന്ന  ആദ്യ ദിവസം തന്നെ മാതാപിതാക്കൾ ‘ഡിക്ലറേഷൻ ഫോം’ സ്‌കൂളിൽ സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“COVID-19 പ്രതിരോധ നടപടികൾ പിന്തുടർന്ന്, വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും ഒരു പ്രാവശ്യം മാത്രം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. ആദ്യ രണ്ടാഴ്ചകളിൽ സ്കൂളുകളിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാണ്, ”അൽ മറാഗി പറഞ്ഞു.

അവധിക്കാലത്ത് മിക്ക ആളുകളും വിദേശയാത്ര നടത്തിയതിനാൽ വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും COVID-19 ൽ നിന്ന് സംരക്ഷിക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button