ദോഹ: 2022 ജൂലൈ 16 ശനിയാഴ്ച, കോവിഡ് -19 മുൻകരുതൽ നടപടികളുടെ ലംഘനത്തിന് 497 പേരെ അധികൃതർ പ്രോസിക്യൂഷന് റഫർ ചെയ്തു. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 479 പേർക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.
അടുത്തിടെയുള്ള മന്ത്രിസഭാ തീരുമാനമനുസരിച്ച് അടച്ചിട്ട പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ജോലിസ്ഥലം, പൊതുഗതാഗതം, മസ്ജിദുകൾ, ജിമ്മുകൾ, മാളുകൾ, കടകൾ, സിനിമാശാലകൾ എന്നിവയും അടച്ചിട്ടിരിക്കുന്ന മറ്റ് പൊതു സ്ഥലങ്ങളും ഇവയിൽ ഉൾപ്പെടുന്നു. ഈ തീരുമാനം 2022 ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വന്നു.
ഇതിനുപുറമെ, എഹ്തെറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് 18 പേരെയും റഫർ ചെയ്തു.
ഖത്തറിൽ വീണ്ടും കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, നിലവിലുള്ള മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.