Qatar
ദോഹ മെട്രോ റെഡ് ലൈനിന് നാളെയും മറ്റന്നാളും പകരം സർവീസ്
റെഡ് ലൈനിലുടനീളമുള്ള സിസ്റ്റം അപ്ഗ്രേഡ് കാരണം, ദോഹ മെട്രോ ജൂൺ 3, 4 തീയതികളിൽ മെട്രോയ്ക്ക് പകരമായി ഇതര സേവനങ്ങൾ നൽകും.
അൽ വക്രയും കത്താറയും ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും റാസ് ബു ഫോണ്ടാസിനും ലുസൈൽ ക്യുഎൻബിക്കും ഇടയിൽ ഓരോ അഞ്ച് മിനിറ്റിലും റീപ്ലേസ്മെന്റ് ബസുകൾ സർവീസ് നടത്തും.
മെട്രോലിങ്കും മെട്രോ എക്സ്പ്രസും സാധാരണപോലെ പ്രവർത്തിക്കുമെന്നും ദോഹ മെട്രോ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1 നും ഗോൾഡ് ലൈനിലെ റാസ് ബു അബൗദ് സ്റ്റേഷനും ഇടയിൽ ഓരോ 15 മിനിറ്റിലും പകരം ബസ് സർവീസ് ഉണ്ടായിരിക്കും.