2022 ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന എല്ലാ ടിക്കറ്റ് ഉടമകൾക്കും ഇപ്പോൾ പുതിയ താമസ സൗകര്യങ്ങൾ ലഭ്യമാണ്.
ഹോസ്റ്റ് കൺട്രി അക്കോമഡേഷൻ പോർട്ടൽ സന്ദർശിക്കുമ്പോൾ ആരാധകർക്ക് ഇപ്പോൾ താമസ സൗകര്യങ്ങളുടെ ഒരു വലിയ ശ്രേണി തന്നെ ലഭ്യമാകുന്നുണ്ട്.
ടിക്കറ്റ് ഉടമകൾക്ക് ഇപ്പോൾ വിവിധ ഫാൻ വില്ലേജുകൾ താമസിക്കാൻ തിരഞ്ഞെടുക്കാം. അവയിലെല്ലാം ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങളും കൂടാതെ രാജ്യത്തുടനീളമുള്ള ലൊക്കേഷനുകളിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്ത തരത്തിലുള്ള സ്വകാര്യ ഹോളിഡേ ഹോമുകളും ഉൾപ്പെടുന്നു.
ഈ പുതിയ താമസ സൗകര്യം വൈവിധ്യമാർന്ന ബജറ്റുകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്. സമീപഭാവിയിൽ കൂടുതൽ താമസ സൗകര്യങ്ങൾ ടിക്കറ്റ് ഉടമകൾക്ക് ലഭ്യമാകും.
ആധുനിക ചരിത്രത്തിലെ ഏറ്റവും സമീപ പരിധിയിലുള്ള ലോകകപ്പ് ആയതിനാൽ ടൂർണമെന്റിലുടനീളം ആരാധകർക്ക് ഒരേ സ്ഥലത്ത് തന്നെ തുടരാം – യാത്രാ ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കും.
ഖത്തർ ലോകകപ്പ് 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് നടക്കുക. ഓരോ ടിക്കറ്റ് ഉടമയും ഹയ്യ കാർഡ് വെബ്സൈറ്റിലെത്തി ഫാൻ ഐഡിക്ക് അപേക്ഷിക്കണം.