Qatar
മർകസ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മർകസ് ആലുംനി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ ജൂനുബ് സ്റ്റേഡിയം പാർക്കിൽ നടന്ന സംഗമത്തിന്
ഖത്തർ ചാപ്റ്റർ നേതാക്കളായ സുബൈർ എടച്ചേരി, ജസീൽ മാടായി എന്നിവർ നേതൃത്വം നൽകി.
മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠിച്ച പൂർവ്വ വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. മർകസ് പ്രധിനിധി വിപിഎം മുഹമ്മദ് സഖാഫി, ജമാൽ സഅദി, മിതാശ്, ശിഹാബ് കുന്ദമംഗലം തുടങ്ങിയവർ സംസാരിച്ചു.