ദോഹ മെട്രോയുടെ 4 സ്റ്റേഷനുകളിൽ ‘പാർക്ക് ആന്റ് റൈഡ്’ സൗകര്യം ലഭ്യമാവും

ദോഹ മെട്രോയുടെ 4 സ്റ്റേഷനുകളിൽ ‘പാർക്ക് ആന്റ് റൈഡ്’ സൗകര്യം ലഭ്യമാവും. ലുസൈൽ, എജ്യുക്കേഷൻ സിറ്റി, അൽ വക്ര, അൽ ഖസ്സർ എന്നീ നാല് ദോഹ മെട്രോ സ്റ്റേഷനുകൾക്ക് സമീപമാണ് പാർക്ക് ആൻഡ് റൈഡ് സൗകര്യം ലഭ്യമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ദോഹ മെട്രോ യാത്രക്കാർക്ക് മെട്രോ സേവനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗജന്യ പാർക്കിംഗ് ഇടങ്ങൾ നൽകുന്നുതാണ് സംവിധാനം.
ഖത്തർ ലോകകപ്പ് സഞ്ചാരികൾക്ക് ഉൾപ്പെടെ രാജ്യത്തുടനീളം എല്ലാവർക്കും എളുപ്പത്തിൽ താങ്ങാനാകുന്ന ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങളും ആധുനിക പാർക്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമയവും ചെലവും ലാഭിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗം കൂടിയാണ് പദ്ധതി.