ഖത്തറിൽ വിദേശ പങ്കാളിത്തമുള്ള മുഴുവൻ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ 2021 ലെ ഓഡിറ്റ് ചെയ്‌ത ടാക്‌സ് റിട്ടേണുകൾ ഏപ്രിൽ 30 നകം സമർപ്പിക്കണമെന്ന് ജനറൽ ടാക്‌സ് അതോറിറ്റി അറിയിച്ചു.
2021 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് സമർപ്പിക്കേണ്ടത്. വീഴ്ച്ച വരുത്തിയാൽ പ്രതിദിനം 500 റിയാൽ വീതം പിഴ ചുമത്തപ്പെടും.
ളരീബ പോർട്ടലിലാണ് ടാക്‌സ് വിവരങ്ങൾ നൽകേണ്ടത്. തീർത്തും ഓണ്ലൈനായി ടാക്‌സ് വിവരങ്ങൾ നിശ്ചയിക്കുകയും തീർപ്പാക്കുകയും ചെയ്യുന്ന ഔദ്യോഗിക സംവിധാനമാണ് ളരീബ പോർട്ടൽ.
ഈ പോർട്ടൽ വഴി, 24 മണിക്കൂറും ടാക്‌സ് അനുബന്ധ സേവനങ്ങൾ ലഭ്യമാകും.