സബാഹ് അഹമ്മദ് കൊറിഡോറിൽ ഒരു മാസത്തേക്കും, ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ 3 മാസത്തേക്കും റോഡ് അടച്ചിട്ടു
ജനുവരി 21, ഇന്ന് മുതൽ ഫെബ്രുവരി 21 വരെ അൽ ലുഖ്ത ഇന്റർചേഞ്ചിനു മുമ്പായി ലെബ്ഡേ ഏരിയയിലെ നോർത്ത് ബൗണ്ട് സബാഹ് അൽ അഹമ്മദ് കോറിഡോർ സർവീസ് റോഡിന്റെ ഒരു ഭാഗത്തെ ഗതാഗതം ഒരു മാസത്തേക്ക് അടച്ചതായി പൊതുമരാമത്ത് അതോറിറ്റി – അഷ്ഗാൽ അറിയിച്ചു.
അടച്ചിടൽ സമയത്ത്, നോർത്ത് ഓൺ സബാഹ് അൽ അഹമ്മദ് കോറിഡോർ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് അൽ ഹെൻ-ഐസിബ സ്ട്രീറ്റ്, തുടർന്ന് അൽ മദീന സ്ട്രീറ്റ് എന്നിവയിലൂടെ സബാ അൽ അഹമ്മദ് കോറിഡോറിലെ സർവീസ് റോഡിലേക്ക് സഞ്ചരിക്കാനാവും.
#Ashghal: one-month traffic closure on part of north-bound Sabah Al Ahmad Corridor service road in Lebday area before Al Luqta Interchange, from Friday 21 January 2022 until Monday 21 February 2022 @Trafficqa pic.twitter.com/MSpl5vD6M5
— هيئة الأشغال العامة (@AshghalQatar) January 20, 2022
അതേസമയം, ഇന്ന് മുതൽ 3 മാസത്തേക്ക് ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എ റിംഗ് റോഡിലേക്ക് ഒരു ഭാഗത്തേക്ക് 2 ലെയിൻ മാത്രമേ ഗതാഗതത്തിന് ലഭ്യമാവൂ. സെൻട്രൽ ദോഹയുടെയും കോർണിഷിന്റെയും സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് നിയന്ത്രണം.