അമിത വേഗതയ്ക്ക് അതിവേഗം പിടി; കൂടുതൽ മൊബൈൽ റഡാറുകൾ സ്ഥാപിച്ചു
ദോഹ: ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പദ്ധതികളുടെ ഭാഗമായി അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കൂടുതൽ മൊബൈൽ ക്യാമറകൾ വിന്യസിച്ചു.
ഖത്തറിൽ മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗതയാണ്. അത്തരം വാഹനങ്ങൾ പിടികൂടാൻ എല്ലാ റോഡുകളിലും കൂടുതൽ മൊബൈൽ റഡാറുകൾ വിന്യസിച്ചിട്ടുണ്ട്, ഫസ്റ്റ് ലെഫ്റ്റനന്റ് റാഷിദ് ഖമീസ് അൽ കുബൈസി പറഞ്ഞു.
മൊബൈൽ റഡാർ ഉപയോഗിച്ച് അതിവേഗത്തിൽ ഓടിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ, പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്, അൽ കുബൈസി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
അമിത വേഗതയ്ക്കുള്ള ശിക്ഷ വാഹനം പിടിച്ചെടുക്കുകയും വാഹനമോടിക്കുന്നയാളെ നിയമപ്രകാരം ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയുമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ അദ്ദേഹം അറിയിച്ചു.
رسالة من قسم الرادار بإدارة السلامة المرورية بالادارة العامة للمرور .#مرور_قطر pic.twitter.com/p3Jv7VIjlW
— الإدارة العامة للمرور (@trafficqa) December 29, 2021