Qatar
മോട്ടീവുകളും കാരണങ്ങളും പരിഗണിക്കാതെ തീവ്രവാദത്തെ എതിർക്കുന്നു – ഖത്തർ
ദോഹ: മോട്ടീവുകളെയും കാരണങ്ങളെയും കണക്കിലെടുക്കാതെ, തീവ്രവാദത്തെയും ഹിംസയെയും ഖത്തർ ശക്തമായി എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയം. കാബൂൾ വിമാനത്താവള പരിസരത്ത് വ്യാഴാഴ്ച നടന്ന സ്ഫോടനങ്ങളിൽ അപലപനം രേഖപ്പെടുത്തി അന്നേ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തർ തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ ഉറച്ച നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് ഖത്തർ അഫ്ഗാൻ ജനതയുടെ ദുഖത്തിൽ പങ്കുചേരുന്നതായും മന്ത്രാലയം അറിയിച്ചു. 175-ഓളം പേരാണ് വ്യാഴാഴ്ച നടന്ന സൂയിസൈഡ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ പൗരന്മാർക്ക് പുറമെ പതിമൂന്നോളം യുഎസ് മറീനുകളും മറ്റു വിദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.