റെസിഡന്റ് പെർമിറ്റ് പുതുക്കൽ, സേവനം എളുപ്പമാക്കി മെട്രാഷ്2
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്ന മെട്രാഷ്2 ആപ്പിൽ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്തു. പബ്ലിക്ക് റിലേഷൻ ഓഫീസറെ സമീപിക്കാതെ തന്നെ കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരുടെ റെസിഡന്റ് പെർമിറ്റ് പുതുക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ പുതുതായി വന്ന മാറ്റങ്ങളിലൊന്ന്. ഇതിനായി, കമ്പനികൾ ഖത്തർ നാഷണൽ ബാങ്കിൽ അക്കൗണ്ട് തുറന്ന് അവ ആവശ്യമായ മെട്രാഷ്2 അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യുകയാണ് വേണ്ടത്. ഓരോ റെസിഡന്റ് പെർമിറ്റുകളുടെയും കാലാവധി തീരുന്നതിന് മുന്നോടിയായി തന്നെ കമ്പനികൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.
കാലാവധി അവസാനിക്കുന്ന, പ്രസ്തുത മെട്രാഷ് അക്കൗണ്ടുകൾ പുതുക്കപ്പെടുന്നതിനൊപ്പം, പുതുക്കാൻ ആവശ്യമായ ഫീസ് തുക നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെടും. പുതുക്കപ്പെട്ട ഖത്തർ ഐഡികൾ ക്യു പോസ്റ്റ് മുഖാന്തിരം കമ്പനികളിലേക്ക് ഡെലിവർ ചെയ്യപ്പെടും. 2020 മുതൽ മെട്രാഷ്2 സർവീസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചത് റെസിഡൻസി പുതുക്കുന്നതിന് വേണ്ടിയായിരുന്നു.