HealthQatar

ഖത്തർ പ്രസ് സെന്റർ അംഗങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ; അൽ റിയാദ മെഡിക്കൽ സെന്ററുമായി കരാർ

ദോഹ: ഖത്തർ പ്രസ് സെന്റർ (QPC) അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അൽ റിയാദ മെഡിക്കൽ സെന്ററുമായി പങ്കാളിത്ത കരാർ ഒപ്പിട്ടു. ക്യു.പി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസ് സെന്റർ ഡയറക്ടർ ജനറൽ സാദിഖ് മുഹമ്മദ് അൽ അമാരിയും അൽ റിയാദ മെഡിക്കൽ സെന്റർ ഡയറക്ടർ ജനറൽ ജംഷീർ ഹംസയുമാണ് കരാറിൽ ഒപ്പുവെച്ചത്.

സൗജന്യ മെഡിക്കൽ ചെക്കപ്പ്
കരാർ പ്രകാരം പ്രസ് സെന്റർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വർഷത്തിലൊരിക്കൽ സൗജന്യ സമ്പൂർണ്ണ ആരോഗ്യ പരിശോധന (Comprehensive Medical Checkup) ലഭിക്കും. ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, വൃക്കയുടെ പ്രവർത്തനത്തിനുള്ള ക്രിയാറ്റിനിൻ പരിശോധന, യൂറിക് ആസിഡ്, ലിവർ എൻസൈമുകൾ, കണ്ണ് പരിശോധന, രക്തസമ്മർദ്ദം തുടങ്ങിയവ ഉൾപ്പെടുന്ന പാക്കേജാണ് സൗജന്യമായി നൽകുന്നത്. ഈ സേവനം ലഭിക്കുന്നതിന് അംഗങ്ങൾ ക്യു.പി.സി മെമ്പർഷിപ്പ് കാർഡ് ഹാജരാക്കണം.

സവിശേഷതകൾ
🔸 ഖത്തറിലെ സ്വകാര്യ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം.
🔸 പ്രസ് സെന്റർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ഇളവുകളോടെ (Preferential Rates) ചികിത്സ ലഭ്യമാക്കും.
🔸 കാർഡിയോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്സ് തുടങ്ങി പതിനഞ്ചിലധികം സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളിലെ സേവനം അംഗങ്ങൾക്ക് പ്രയോജനപ്പെടുത്താം.

മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മികച്ച തൊഴിൽ സാഹചര്യവും കുടുംബത്തിന് സാമൂഹിക-ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തന്ത്രപ്രധാനമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതെന്ന് സാദിഖ് അൽ അമാരി പറഞ്ഞു. ഖത്തറിന്റെ ദേശീയ വികസനത്തിൽ മാധ്യമങ്ങളും മറ്റ് മേഖലകളും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button