QatarTravel

വിന്റർ അവധിക്ക് ശേഷം ഹമദ് എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്കുള്ള ട്രാവൽ ഗൈഡ്

വിന്റർ അവധിക്കാലം കഴിഞ്ഞ് ദോഹയിലേക്ക് തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) സേവനങ്ങളും പ്രവർത്തന രീതികളും പരിഷ്കരിച്ചു. 2025 ഡിസംബർ 30-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളം ചില പ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പാസ്‌പോർട്ട് കൺട്രോളും ഇ-ഗേറ്റും (e-Gate)

  • അർഹരായ യാത്രക്കാർക്ക് വേഗത്തിലുള്ള നടപടികൾക്കായി ഇ-ഗേറ്റ് (e-Gate) സേവനം ഉപയോഗിക്കാം.
  • 130 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കും ഇ-ഗേറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ട്.
  • തിരക്കുള്ള സമയങ്ങളിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ (Ministry of Interior) വെബ്‌സൈറ്റ് സന്ദർശിക്കുക.

ലഗേജ് കൈകാര്യം ചെയ്യൽ

  • പാസ്‌പോർട്ട് പരിശോധനയ്ക്ക് ശേഷം, യാത്രക്കാർക്ക് അതത് ബെൽറ്റുകളിൽ നിന്ന് ലഗേജ് ശേഖരിക്കാം.
  • ലഗേജ് വരുന്ന ബെൽറ്റ് നമ്പർ ഹാളിനുള്ളിലെ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും.
  • സ്‌ട്രോളറുകൾ, വീൽചെയറുകൾ തുടങ്ങിയ വലിയ സാധനങ്ങൾ (Oversized items) പ്രത്യേക ബെൽറ്റുകളിലൂടെയായിരിക്കും ലഭിക്കുക.
  • ലഗേജുകൾ എടുക്കുന്നതിന് മുൻപ് ടാഗുകൾ പരിശോധിച്ച് അവ നിങ്ങളുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.
  • എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അറൈവൽ ഹാളിലെ ബാക്കേജ് സർവീസ് ഡെസ്കുമായി ബന്ധപ്പെടാം.

പാർക്കിംഗും ഗതാഗത നിയന്ത്രണവും

  • തിരക്കേറിയ സമയങ്ങളിൽ വിമാനത്താവളത്തിലെ പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.
  • ഇത് അറൈവൽ ഹാളിന് പുറത്തുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും സഹായിക്കും.

യാത്രാ സൗകര്യങ്ങൾ

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ താഴെ പറയുന്ന സൗകര്യങ്ങൾ ലഭ്യമാണ്:

  • ടാക്സികളും ബസുകളും: അറൈവൽ ഹാളിന്റെ ഇരുവശങ്ങളിലുമുള്ള നിശ്ചിത സ്ഥലങ്ങളിൽ നിന്ന് അംഗീകൃത ടാക്സികളും ബസുകളും ലഭിക്കും.
  • റൈഡ്-ഹെയ്ലിംഗ് സർവീസുകൾ: ഉബർ (Uber), ബദർ-ഗോ (Badr-go) തുടങ്ങിയവയ്ക്കായി പ്രത്യേക പിക്ക്-അപ്പ് ഏരിയകൾ സജ്ജീകരിച്ചിട്ടുണ്ട്.
  • ദോഹ മെട്രോ: ടെർമിനലിൽ നിന്ന് അല്പദൂരം നടന്നാൽ മെട്രോ സ്റ്റേഷനിലെത്താം.
  • കൂടാതെ കാർ റെന്റൽ, ലിമോസിൻ, വാലെ പാർക്കിംഗ് സേവനങ്ങളും ലഭ്യമാണ്.

യാത്രക്കാരുടെ സൗകര്യാർത്ഥം വിമാനത്താവളത്തിലുടനീളം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഈ ശൈത്യകാലത്ത് ഏവർക്കും മികച്ച യാത്രാനുഭവം നൽകുകയാണ് വിമാനത്താവള അധികൃതരുടെ ലക്ഷ്യം.

Related Articles

Back to top button