Qatar

ലുസൈൽ ബോളിവാർഡിൽ പുതുവത്സര രാത്രി വെടിക്കെട്ട് ആഘോഷിച്ചത് രണ്ടര ലക്ഷം പേർ

ബുധനാഴ്ച വൈകുന്നേരം നടന്ന ഖത്തറിന്റെ പുതുവത്സരാഘോഷങ്ങളിൽ ലുസൈൽ സിറ്റി ശ്രദ്ധാകേന്ദ്രമായി മാറി. വർഷാവസാനത്തോട് അനുബന്ധിച്ച് ലുസൈൽ ബൂളവാർഡിൽ സംഘടിപ്പിച്ച വമ്പൻ ആഘോഷ പരിപാടികളാണ് നഗരത്തെ ആഘോഷങ്ങളുടെ കേന്ദ്രമാക്കിയത്.

• ഖത്തറിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഫയർവർക്ക്സ്
• 2,50,000-ത്തിലധികം പൗരന്മാരും താമസക്കാരും സന്ദർശകരും പങ്കെടുത്തു
• ആഘോഷങ്ങൾ വൈകുന്നേരം 6.00ന് ആരംഭിച്ച് അർധരാത്രിവരെ തുടർന്നു
• ലുസൈലിന്റെ ആധുനിക ശില്പകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലേസർ ലൈറ്റ് ഷോകൾ, ലൈവ് കലാ സംഗീത പ്രകടനങ്ങൾ തുടങ്ങിയവ ശ്രദ്ധേയമായി
• 1,000 പൈറോഡ്രോൺ യൂണിറ്റുകൾ ഉൾപ്പെടുത്തിയ ഡ്രോൺ ഷോ
• 46 വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്ന് 4,000 പൈറോടെക്നിക് ഷോട്ടുകൾ
• ആകെ 15,300 പടക്കങ്ങൾ ഏകോപിപ്പിച്ച ഫയർവർക്സ്

ദേശീയ ആഘോഷങ്ങൾക്കും വമ്പൻ പരിപാടികൾക്കും ഖത്തറിലെ മുൻനിര വേദിയായി ലുസൈൽ മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഈ പരിപാടി വീണ്ടും തെളിയിച്ചു.

Related Articles

Back to top button