ഖത്തറിൽ നാളെ ശീതകാല അയനം; സാങ്കേതികമായി ശീതകാലത്തിന് തുടക്കം

G2025-ലെ ശീതകാല അയനം (Winter Solstice) ഖത്തറിൽ നാളെ, ഡിസംബർ 21-ന് അനുഭവപ്പെടും. ഇതോടെ ശരത്കാലത്തിന് അവസാനവും ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ സാങ്കേതികമായി ശീതകാലത്തിന് തുടക്കവും കുറിക്കപ്പെടും.
എന്തുകൊണ്ടാണ് ശീതകാല അയനം സംഭവിക്കുന്നത്
ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിന് സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തോടുള്ള 23.5 ഡിഗ്രി ചരിവാണ് ഈ പ്രതിഭാസത്തിന് കാരണം. ഇതിന്റെ ഫലമായി സൂര്യൻ മകരരേഖയ്ക്ക് (Tropic of Capricorn) നേരെ ലംബമായി നിലകൊള്ളുന്നതായും ഖത്തർ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഏറ്റവും ചെറിയ ദിവസവും നീണ്ട രാത്രിയും
ഈ വർഷം ശീതകാല അയനം ഡിസംബർ 21, ഞായറാഴ്ചയാണ് സംഭവിക്കുന്നത്. ഇത് ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ചെറിയ ദിവസവും ഏറ്റവും നീണ്ട രാത്രിയുമാണ്. ആർക്ടിക് സർക്കിളിൽ ഈ ദിവസം സൂര്യോദയവും സൂര്യാസ്തമനവും ഉണ്ടാകില്ല.
സ്റ്റോൺഹെഞ്ചിലെ പ്രത്യേക കാഴ്ച
ജൂൺ മാസത്തിലെ അയനം സൂര്യോദയത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എങ്കിൽ, ഡിസംബർ അയനം ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചിൽ സൂര്യാസ്തമനവുമായി ബന്ധപ്പെട്ടതാണ്. അവിടെ സൂര്യൻ സ്റ്റോൺ സർക്കിളിന്റെ തെക്കുപടിഞ്ഞാറ് ദിശയിൽ അസ്തമിക്കുന്ന അപൂർവ കാഴ്ച ഈ ദിവസത്തിൽ കാണാൻ സാധിക്കും.
ഈ ദൃശ്യം തത്സമയം ഓൺലൈനായി കാണാനാകും – https://youtube.com/@englishheritage?si=_v22ZT4TdneK5xQe




