Qatarsports

‘മാച്ച് ഫോർ ഹോപ്പ് 2026’ ടിക്കറ്റുകൾ വിൽപ്പനയ്‌ക്ക് – ജനുവരി 30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ മഹാ പോരാട്ടം

ദോഹ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Match for Hope 2026 ചാരിറ്റി ഫുട്ബോൾ മത്സരത്തിനുള്ള ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് Match4Hope.com വഴി വിൽപ്പനയ തുടങ്ങിയതായി Q Life അറിയിച്ചു.

2026 ജനുവരി 30, വെള്ളിയാഴ്ച, ദോഹയിലെ പ്രശസ്തമായ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന ഈ മത്സരത്തിന്റെ മുഖ്യ ലക്ഷ്യം Education Above All (EAA) ഫൗണ്ടേഷൻ നടത്തുന്ന ആഗോള വിദ്യാഭ്യാസ പദ്ധതികൾക്ക് സഹായനിധി സമാഹരിക്കലാണ്.
ഈ ഇവന്റ് Q Life (State of Qatar’s International Media Office), EAA ഫൗണ്ടേഷൻ, Supreme Committee for Delivery & Legacy എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

Chunkz vs AboFlah – ഫൈനൽ ഷോഡൗൺ

2026 ലെ പതിപ്പ് ആരാധകർ ഏറെ കാത്തിരുന്ന Team ChunkzTeam AboFlah മുഖാമുഖമെത്തുന്ന അവസാന പോരാട്ടമായിരിക്കും. രണ്ട് ടീമുകളുടെയും ക്യാപ്റ്റൻമാർ വീണ്ടും ടീമിനെ നയിക്കാൻ തിരികെ വരുമ്പോൾ, അവരുടെ കൂട്ടത്തിൽ ലോകപ്രശസ്ത ഫുട്ബോൾ പ്രതിഭകളും പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുക്കുന്നു.

ഈ വർഷത്തെ സൂപ്പർ താരങ്ങൾ:

  • KSI
  • Sharky
  • Billy Wingrove
  • Danny Aarons
  • Angry Ginge
  • Harry Pinero
  • Amr Nassouhy
  • Luva de Pedreiro
  • Marlon
  • Fanum
  • Eden Hazard
  • Thierry Henry
  • Marcelo Vieira
  • Diego Costa

ഹാഫ്-ടൈം ഷോയും ടീം ലൈനപ്പുകളും ഉടൻ

ലോകതാരങ്ങളെ ഉൾപ്പെടുത്തിയുള്ള ഹാഫ്-ടൈം ഷോയും പൂർണ്ണമായ ടീം ലൈനപ്പുകളും ഉടൻ Match for Hope ൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലായ @match4hope വഴി പ്രഖ്യാപിക്കും.

വൻ വിജയങ്ങളുടെ തുടർച്ച

Match for Hope 2024, 2025 പതിപ്പുകൾ ചേർന്ന് QR 71 മില്യൺ (ഏകദേശം $19.5 മില്യൺ) സമാഹരിച്ചു.
ഈ പണം പാലസ്തീൻ, ലെബനൻ, സിറിയ, നൈജീരിയ, റുവാണ്ട, സുഡാൻ, പാക്കിസ്ഥാൻ, മാലി, ടാൻസാനിയ/സാൻസിബാർ, ഖത്തർ എന്നിവിടങ്ങളിലുളള സ്കൂൾ ആക്സസ് ഇല്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകാൻ ഉപയോഗിച്ചിരുന്നു.

2026 ലെ പതിപ്പ് ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.


ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി: @match4hope
ടിക്കറ്റുകൾ ലഭിക്കുന്നത്: match4hope.com

Related Articles

Back to top button