Qatar

പ്രവാസികൾ ഉൾപ്പെടെ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ സൗജന്യ പഠനം അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂളുകളും കിൻ്റർഗാർട്ടനുകളും ഉൾപ്പെടുത്തി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് 2,939 വിദ്യാഭ്യാസ സീറ്റുകൾ നൽകപ്പെടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുകയും എല്ലാ വിദ്യാർത്ഥികൾക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ഈ പദ്ധതിയിൽ ഉൾപ്പെടുന്ന സീറ്റുകൾ

  • സൗജന്യ സീറ്റുകൾ
  • ഇളവോടെയുള്ള സീറ്റുകൾ
  • ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കുള്ള സൗജന്യ സീറ്റുകൾ
  • ഖത്തറി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ വൗച്ചറിന് തുല്യമായ സീറ്റുകൾ
  • ചില സ്കൂളുകളിൽ പൂർണ്ണമായും സൗജന്യമായ സായാഹ്ന ക്ലാസുകൾ

ബ്രിട്ടീഷ്, ഇന്ത്യൻ, അമേരിക്കൻ, നാഷണൽ കരിക്കുലം തുടങ്ങിയ വിവിധ syllabuses ലഭ്യമാണ്. ലഭിക്കുന്ന സീറ്റുകൾ പൂർണ്ണകാല (permanent) രൂപത്തിലാണ് — വിദ്യാർത്ഥി ബിരുദധാരിയാകുന്നത് വരെ ആനുകൂല്യം തുടരും.

അർഹതാ മാനദണ്ഡങ്ങൾ (Eligibility Criteria)

  • സൗജന്യ സീറ്റുകൾ: കുടുംബ വരുമാനം QR 10,000-ൽ താഴെയായിരിക്കണം
  • ഇളവുള്ള സീറ്റുകൾ: കുടുംബ വരുമാനം QR 15,000-ൽ താഴെ
  • ഖത്തറി പൗരന്മാർക്ക് (Voucher seats): കുടുംബ വരുമാനം QR 25,000-ൽ താഴെയായിരിക്കണം

ഓൺലൈൻ അപേക്ഷകൾ 2026 ജനുവരി 20 മുതൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേന സമർപ്പിക്കാം.

2025–2026 അക്കാദമിക് വർഷത്തേക്കുള്ള പങ്കാളികൾ

പങ്കെടുക്കുന്ന കിൻ്റർഗാർട്ടനുകൾ

  • Grandma’s House Kindergarten: 20 സൗജന്യ സീറ്റുകൾ (ഇതിൽ 10 എണ്ണം വൈകല്യമുള്ള കുട്ടികൾക്ക്)
  • Al Fayrouz Private Kindergarten: 2 സൗജന്യ സീറ്റുകൾ
  • Little Flower Kindergarten: 5 സൗജന്യ സീറ്റുകൾ

സ്കൂളുകൾ

സൗജന്യ/ ഇളവുള്ള / സായാഹ്ന ക്ലാസ് സീറ്റുകളും കൂടാതെ ഖത്തറി വിദ്യാർത്ഥികൾക്കായി 675 വൗച്ചർ സീറ്റുകളും നൽകുന്നു. സിറിയൻ കമ്മ്യൂണിറ്റി സ്കൂളുകൾക്കായി 300 സീറ്റുകളും അനുവദിച്ചിട്ടുണ്ട്.

പങ്കെടുക്കുന്ന സ്കൂളുകൾ:

  • Cardiff
  • Solid Rock
  • Modern British International School
  • Cambridge Schools
  • Doha Modern Indian School
  • Cambridge Private & International School
  • Monarch Indian School
  • Beverly Hills
  • Royal International School
  • Shakespeare International School
  • Al Kawn International School
  • DBS Indian School

Related Articles

Back to top button