BusinessQatar

ഖത്തറിൽ റീട്ടെയിൽ ബിസിനസ് മുന്നോട്ട് തന്നെ; ഓപ്പൺ എയർ റീട്ടെയിൽ പുതിയ താരം

ഈ വർഷത്തെ നാലാം പാദത്തിൽ (Q4) ഖത്തറിലെ റീട്ടെയിൽ മേഖല ശക്തമായി തന്നെ തുടരുമെന്ന് പ്രവചനം. കൂടി വരുന്ന വിനോദസഞ്ചാരികളും പ്രധാന റീട്ടെയിൽ ഡെസ്റ്റിനേഷനുകളുടെ സ്ഥിരമായ ഡിമാൻ്റുമാണ് വളർച്ചയ്ക്ക് കാരണം.

കുഷ്മാൻ & വേക്‌ഫീൽഡ് പുറത്തിറക്കിയ Q3 റിയൽ എസ്റ്റേറ്റ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ടൂറിസം ഉയരുന്നതിനൊപ്പം, പ്രൈം റീട്ടെയിൽ, ലൈഫ്‌സ്റ്റൈൽ-ഓറിയന്റഡ് ലൊക്കേഷനുകൾ എന്നിവയുടെ ആവശ്യം തുടർന്നുകൊണ്ടേയിരിക്കുന്നു.

Q3 2025-ൽ റീട്ടെയിൽ മേഖല സ്ഥിരതയാർന്നതായിരുന്നു. ഡെസ്റ്റിനേഷൻ മാളുകളും ലൈഫ്‌സ്റ്റൈൽ റിയൽ എസ്റ്റേറ്റും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, പഴയ കമ്മ്യൂണിറ്റി മാളുകൾ പിന്നിലായി — ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ മാറിയതിന്റെ സൂചനയായി ഇത്.

ടൂറിസം പ്രധാന ഘടകമായിരിക്കുമ്പോൾ, Q3 2025-ൽ 2024-നെ അപേക്ഷിച്ച് 2.2% വിനോദസഞ്ചാര വർധന രേഖപ്പെടുത്തി. ഇത് റീട്ടെയിൽ വളർച്ചയെ സഹായിച്ചു.

FIFA അറബ് കപ്പ് 2025 നടക്കുന്നതും റീട്ടെയിലിനെ ശക്തമായി ഉയർത്തും — മാളുകൾ, ഭക്ഷണശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ആളുകൾ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രത്യേകിച്ച് ഭക്ഷണ-പാനീയ (F&B), സ്പോർട്സ് മെർചൻഡൈസ്, ഷോപ്പുകൾ എന്നിവയ്ക്ക് വിൽപ്പന ഉയരും.

റീട്ടെയിൽ വാടക നിരക്കുകൾ:

പ്രൈം റീട്ടെയിൽ: 1 സ്ക്വയർ മി/ മാസം QR 320+

സെക്കണ്ടറി കമ്മ്യൂണിറ്റി മാളുകൾ: QR 180 – 230

പുതിയ ഓപ്പൺ-എയർ റീട്ടെയിൽ സ്ഥലങ്ങൾ: QR 150 – 200

2026-ൽ തുറക്കാനിരിക്കുന്ന പ്രധാന പുതിയ പ്രോജക്റ്റുകൾ:

The Avenues – Al Waab

Bahara Town – Abu Hamour

ക്ലൈമേറ്റ്-ക ൺട്രോൾഡ് ഓപ്പൺ-എയർ റീട്ടെയിൽ, F&B ലൊക്കേഷനുകൾ കഴിഞ്ഞ വർഷം ശക്തമായ വാടക നിരക്കും മികച്ച ടേനന്റ് ഡിമാൻഡും നേടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു — ഖത്തറിലെ കാലാവസ്ഥയിൽ കൂളിംഗ് ടെക്നോളജിയുടെ പ്രാധാന്യവും ഇത് തെളിയിക്കുന്നു.

Related Articles

Back to top button